Kerala kerala politics Trending

കെ.ബി.ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും കാത്തിരിപ്പ് അവസാനിക്കുന്നു; ഉടന്‍ മന്ത്രിസഭയിലേക്ക്; ഈ മാസം സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാന്‍ ഡിസംബര്‍ 24 നു ഇടതുമുന്നണിയോഗം ചേരും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും കിട്ടാനാണ് സാധ്യത.

29ന് സത്യപ്രതിജ്ഞ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തീയതിയില്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുടെ സമയം കൂടി തേടും. ഇടതുമുന്നണി തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും. സാധാരണ ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്ക് ലഭിക്കേണ്ടത്.

ഗണേഷ് കുമാര്‍ മുമ്പ് ഗതാഗതവകുപ്പും കടന്നപ്പള്ളി തുറമുഖവകുപ്പും ഭരിച്ചിട്ടുമുണ്ട്. ഇതോടെ നവകേരളസദസില്‍ പങ്കാളികളാകാന്‍ കെ.ബി.ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും വഴിയൊരുങ്ങുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!