പോലീസ് സ്റ്റേഷൻ മാർച്ച് മാറ്റി; മദ്റസ അധ്യാപകനെ അക്രമിച്ച പ്രതിയെ ഉടൻ പിടികൂടും അസി.കമ്മീഷണർ
കുന്ദമംഗലം I
മദ്റസ അധ്യാപകൻ യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ ഉടൻ പിടികൂടുമെന്ന് കോഴിക്കോട് അസി പോലീസ് കമ്മീഷണർ കെ സുദർശൻ പറഞ്ഞു. പരുക്കേറ്റ അഷ്റഫ് സഖാഫി യുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം. പരാതി ലഭിച്ച സമയം മുതൽ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലിസ് ഊർജിതമാക്കിയതായും അദ്ദ്ദേഹം പറഞ്ഞു.
സ്റ്റേഷൻ പോലീസ് ഓഫീസർ യൂസ് ഫ് നടുത്തറമ്മൽ, എസ് ഐ എ അഷ്റഫ്, തുടങ്ങിയവരും അസി. കമ്മീഷണർ കൊപ്പമുണ്ടായിരുന്നു,
പിടിഎ റഹിം എം എൽ എ, എ പി അബ്ദുൽ ഹഖീം അസ്ഹരി,
കെ പി സി സി മുൻ ജനറൽ സിക്രട്ടറി എൻ സുബ്രമണ്യൻ, യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി കെ ഫിറോസ്, മുൻ എംഎൽഎ യു സി രാമൻ, കെ സി രാജൻ
ഖാലിദ് കിളി മുണ്ട, ഒ ഉസൈൻ, എ നിഗിൽ, നൗഷാദ് തെക്കയിൽ ,എസ് വൈ എസ് കുന്ദമംഗലം സോൺ പ്രസിഡണ്ട്
ഇബ്രാഹിം സഖാഫി താത്തൂർ, ഭാരവാഹികളായ
റഫീഖ് പിലാശേരി,
ശരീഫ് കാരന്തൂർ, ഷംസുദ്ധീൻ സഖാഫി, പി ടി സി മുഹമ്മദലി മാസ്റ്റർ, ,
തുടങ്ങിയവരും വീട്ടിലെത്തി, പ്രതിയെ ഉടൻ പിടികൂടാൻ പോലീസ് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു,
ബുധനാഴ്ച്ച വൈകുന്നേരം ആക്ഷൻ കമ്മറ്റി ഭാരവാഹികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും നടത്തിയചർച്ച യിൽ
സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങൾ പൂർണ്ണമായും പരിഗണിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനാൽ ഇന്ന് ( ഡിസംബർ 15 ) വ്യാഴം നടത്താൻ തീരുമാനിച്ച സ്റ്റേഷൻ മാർച്ച് നിർത്തിവെച്ചതായി ചെയർമാൻ സൈനുദ്ധീൻ നിസാമി അറിയിച്ചു.

