ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് യോഗി ഗംഗാസ്‌നാനം ചെയ്യാതിരുന്നതെന്ന് അഖിലേഷ് പരിഹസിച്ചു.
ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്‌നാനം ചെയ്യാതിരുന്നത്”- അഖിലേഷ് യാദവ് പറഞ്ഞു.
“ഗംഗാ ശുദ്ധീകരണം എന്ന പേരില്‍ കോടികളാണ് ബി.ജെ.പി പൊടിച്ചത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്‌നാനം ചെയ്യാതിരുന്നത്”
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വാരണാസിയിലെത്തി ഗംഗാസ്നാനം ചെയ്തിരുന്നു. വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഗംഗാസ്‌നാനം നിര്‍വഹിച്ചത്.