നടി കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ കരീന, ഭർത്താവു സെയ്ഫ് അലി ഖാൻ, ഇവരുടെ മക്കളായ ടൈമൂർ, ജെ എന്നിവർ താമസിക്കുന്ന വസതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അടച്ചുപൂട്ടി.അമൃതയുടെ വസതിയും സീൽ ചെയ്തിട്ടുണ്ട്.കഭി ഖുഷി കഭി ഗം’ ചിത്രത്തിന്റെ 20–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി, സംവിധായകൻ കരൺ ജോഹറിന്റെ വസതിയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്തതിനു ശേഷം താൻ കോവിഡ് പോസിറ്റീവായ വിവരം കരീനതന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.
കരൺ ജോഹറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്നലെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. കരീനയിൽ നിന്ന് കൂടുതൽ പേർക്ക് കൊവിഡ് പടർന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോർപ്പറേഷൻ.അതേസമയം സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർ നൽകുന്നില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു.