Trending

പ്രതിഷേധം അലയടിച്ച് ഐ എസ് എം അവകാശ സമര റാലി;യു എന്‍ ആവശ്യം അമിത് ഷാ മാനിക്കണം

കോഴിക്കോട്: രണ്ട് ദിനോസറുകള്‍ മാത്രം വാഴുന്ന ജുറാസിക് റിപ്പബ്ലിക്കല്ല മതേതര ഇന്ത്യയെന്നും തലമുറകള്‍ ജീവനും രക്തവും നല്‍കി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യവും മതേതര – ജനാധിപത്യ മൂല്യങ്ങളും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ച് ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച അവകാശ സമര റാലി സംഘ് ശക്തികള്‍ക്ക് ശക്തമായ താക്കീതായി. ഭരണഘടനയെ അട്ടിമറിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ റാലിയില്‍ രോഷം അലയടിച്ചു. നാനാത്വത്തില്‍ ഏകത്വമുള്ള ബഹുസ്വര ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കം കരുതലോടെ പ്രതിരോധിക്കുമെന്നും അവകാശസമരറാലി പ്രഖ്യാപിച്ചു. പാര്‍ലമെന്റിനെ ഉപയോഗിച്ച് ഫാഷിസ്റ്റുകള്‍ ഭരണഘടനക്ക് നേരെ നടത്തിയ ആക്രമണം സമത്വം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ -14 ന്റെ നിഷേധമാണ്.പൗരത്വനിയമ ഭേദഗതിയിലൂടെ രാജ്യത്തെ മുസ്‌ലിംകളോട് ഭരണകൂടം കാണിച്ചത് കടുത്ത വിവേചനവും അനീതിയുമാണെന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കിയ മോദിയും അമിത് ഷായും രാജ്യത്തെ പൗരന്മാരോട് മാപ്പു പറയണമെന്നും റാലി ആവശ്യപ്പെട്ടു.കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ആയിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. പട്ടാളപ്പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി കിസ്ഡണ്‍ കോര്‍ണര്‍, കണ്ണൂര്‍ റോഡ്, വൈ എം സി എ റോഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്റ് വഴി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ എന്‍ എം മര്‍കസുദ്ദ്്‌വ  സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി.   ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. അവകാശ സംരക്ഷണ റാലിക്ക് ഐ എസ് എം സംസ്ഥാന ഭാരവാഹികളായ ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, യൂനുസ് നരിക്കുനി, ഫൈസല്‍ മതിലകം, ജലീല്‍ വൈരങ്കോട്, ഷമീര്‍ ഫലാഹി, ജലീല്‍ മദനി വയനാട്, ഷാനവാസ് പറവന്നൂര്‍, നൗഷാദ് കാക്കവയല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ഫിറോസ് കൊച്ചി, ജലീല്‍ കീഴൂര്‍, ഐ വി ജലീല്‍, ഫോക്കസ് ഇന്ത്യ ഭാരവാഹികളായ പ്രൊഫ. യു പി യഹ്‌യാഖാന്‍, ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, റഷീദ് ഉഗ്രപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!