Trending

ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്‌; ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല; വിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ

ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി പറഞ്ഞു. പുസ്തകം പുറത്തിറക്കാൻ ഡി സി ബുക്സിന് എന്ത് അവകാശമാണുള്ളത്. ചാനലില്‍ വന്നിട്ടുള്ള ഒരു കാര്യവും താന്‍ എഴുതിയതല്ല. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ഡിജെപിക്ക് പരാതി കൊടുത്തത്. അതി ശക്തമായ ഗൂഢാലോചന നടന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്‌ പുറത്തുവന്നത്‌ ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസി മറുപടി പറയണം. അതിനാണു വക്കീൽ നോട്ടീസ് കൊടുത്തത്. ഭാഷാശുദ്ധി വരുത്താൻ നൽകിയ ആൾ വിശ്വസ്ഥനാണ്. കാര്യങ്ങളെല്ലാം പരിശോധിച്ച് വ്യക്തത വരുത്തിയാലേ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് പറയാൻ പറ്റൂ. സംശയാസ്പദമായ കാര്യങ്ങളിലൂടെ പറയുന്നത് ശരിയല്ലല്ലോ. ഈ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഇത് ബോധപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോണ്ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിൽ കാണുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് നിലവാരം വേണം. കോൺഗ്രസുകാർക്ക് കള്ളപ്പണ ഇടപാടാണ്. സുരേന്ദ്രന് എപ്പോൾ അടി കിട്ടും എന്ന് പറയാനാവില്ല. ബിജെപിക്ക് ഉള്ളിൽ തന്നെ അടിയാണ്. എം എം ഹസനു മാനസിക രോഗമാണെന്നും പ്രകാശ് ജാവദേക്കര്‍ വന്നത് പരിചയപ്പെടാനാണെന്നും കൂടിക്കാഴ്ചയെ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയാണ് ഡോ സരിന്‍ . പി സരിന്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണ്. ജോലി പോലും രാജിവെച്ച് പൊതുരംഗത്തെത്തിയ നിസ്വാര്‍ത്ഥ സേവകനാണ്. പാലക്കാടിന്റെ സമഗ്രമേഖലകളിലെയും വികസന മുരടിപ്പ് മാറ്റാനാണ് സരിന്‍ ജനവിധി തേടുന്നത്. സരിന്‍ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്’- ഇ പി ജയരാജന്‍ പറഞ്ഞു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!