News

ആംബുലൻസുകളിലെ ജീവനക്കാരെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി: നിരന്തരം പോലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കുന്നു

സംസ്ഥാനത്ത് സേവനം നല്‍കുന്ന 108 ആംബുലൻസുകളിലെ ജീവനക്കാരെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന ആബുലന്‍സ് ജീവനക്കാരെ കേസുകളില്‍ സാക്ഷിയാക്കുകയും നിരന്തരമായി പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ഇ.എം.ആര്‍.ഐ ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ പരാതി.കേസിൽ സാക്ഷിയാക്കുന്നു, ആംബുലന്‍സിലെ ലോഗ് ബുക്ക് വാങ്ങി വയ്ക്കുന്നു. നിരന്തമായി ജീവനക്കാർക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകേണ്ടി വരുന്നതിനാൽ ആംബുലന്‍സ് സർവ്വീസ് തടസ്സപ്പെടുന്നു. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട മാനസികമായി പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ ഓപ്പറേഷൻ വിഭാഗം മേധാവി നൽകിയ കത്തിൽ പറയുന്നത്.സംസ്ഥാനത്ത് 108 ആംബുലന്‍സുകളില്‍ പ്രതിദിനം 600 പേരെയെങ്കിലും ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. അപകടത്തിൽപ്പെടുന്നവരും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരും ആത്മഹത്യക്ക് ശ്രമിക്കുന്നവരുമൊക്കെ ഇവരില്‍ ഉള്‍പ്പെടും. ഇവരില്‍ പത്ത് പേരെങ്കിലും അജ്ഞാതരും ആയിരിക്കും. ഈ കേസുകളുടെ അന്വേഷണത്തിന്റെ പേരില്‍ അന്യായമായ പീഡനം ആംബുലന്‍സ് അനുഭവിക്കേണ്ടി വരുന്നുവെന്നാണ് ആക്ഷേപം. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന നിയമം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ ആംബുലൻസ് ജീവനക്കാരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മാതൃക കേരളം കൊണ്ടുവരണമെന്നും ഉത്തരവ് ഇറക്കമെന്നുമാണ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!