Trending

ജവഹർലാൽ നെഹ്രുവിന്റെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നൽകിയ വിലയേറിയ സംഭാവനകളെ നമ്മൾ സ്മരിക്കണമെന്നും മോദി ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.അതേസമയം കോൺഗ്രസ് നേതാക്കളും നെഹ്രുവിന് ആദരമർപ്പിച്ചു.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ നെഹ്രുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു.

ആധുനിക ഭാരതത്തിന്റെ ശിൽപ്പിയാണ് പണ്ഡിറ്റ് നെഹ്രു എന്ന് മല്ലികാർജുൻഖാർഗെ പറഞ്ഞത്. ‘രാഷ്ട്രത്തിന് വേണ്ടി അദ്ദേഹം നൽകിയ ബൃഹത്തായ സംഭാവനകളില്ലാതെ 21-ാം നൂറ്റാണ്ടിലെ ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാനാവില്ല. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഭാരതം സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള വികസിക്കുന്നതിൽ നെഹ്രുവിന്റെ പുരോഗമന ചിന്താഗതികളുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹം ജനാധിപത്യത്തിന്റെ ജേതാവാണ് ‘ എന്നും ഖാർഗെ ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!