സംസ്ഥാനത്ത് തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായ റെക്കോർഡ് നേടി പിണറായി വിജയൻ.2,364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25) റെക്കോർഡ് മറികടന്നാണ് പിണറായി നേട്ടം സ്വന്തമാക്കിയത്.2016 മേയ് 25ന് മുഖ്യമന്ത്രിപദമേറ്റ പിണറായി ഇന്ന് 2,364 ദിവസം പിന്നിടും. അച്യുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണെങ്കിൽ പിണറായി വിജയൻ തുടർച്ചയായ 2 മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിക്കുന്നത്.രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതിൽ ഉൾപ്പെടുത്തും
മുഖ്യമന്ത്രി പദത്തിൽ 2364 ദിവസം പിന്നിടുന്നു;പിണറായിക്ക് റെക്കോർഡ്

