International News

രാജ്യത്തെ ന്യൂനപക്ഷ ഹിന്ദുസമൂഹത്തിന് ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

A year ago, PM Imran Khan promised Naya Pakistan but gave a series of  embarrassments

രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് ദീപാവലി ദിനത്തില്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ .

‘എല്ലാ ഹിന്ദു പൗരന്മാര്‍ക്കും ദീപാവലി ആശംസകള്‍’- ഇമ്രാന്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ദീപാവലി ആഘോഷത്തിലാണ് പാകിസ്ഥാനിലെ ഹിന്ദുക്കളും. വര്‍ണ്ണാഭമായ വിളക്കുകള്‍ കൊണ്ട് വീടുകളും ക്ഷേത്രങ്ങളും അലങ്കരിച്ചും മറ്റുമാണ് ആഘോഷം.

പ്രത്യേക പൂജകളാണ് ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ നടന്നത്. ജനങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്സവം ആഘോഷിക്കുന്നതിനായി ഹിന്ദു സമൂഹം രാത്രിയില്‍ മണ്‍ വിളക്കുകള്‍ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

കറാച്ചി, ലാഹോര്‍, മറ്റ് പ്രധാന നഗരങ്ങള്‍ എന്നിവ കൂടാതെ മാത്യാരി, ടാന്‍ഡോ അലഹ്യാര്‍, തണ്ടോ മുഹമ്മദ് ഖാന്‍, ജംഷോറോ, ബാഡിന്‍, സംഘര്‍, ഹാല, തണ്ടോ ആദം, ഷഹാദ്പൂര്‍ എന്നിവിടങ്ങളിലും ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കള്‍. ഔദ്യോഗിക കണക്കനുസരിച്ച് 75 ലക്ഷം ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദു സമൂഹം പറയുന്നത് 90 ലക്ഷത്തിലധികം ഹിന്ദുക്കള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ്്.

പാകിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദുക്കളും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. അവിടെ അവര്‍ മുസ്ലീങ്ങളുമായി സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഭാഷ എന്നിവ പങ്കിടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!