ട്വിറ്റർ ഹിന്ദുഫോബിക്കാണെന്നും, ദേശവിരുദ്ധ മാധ്യമമാണെന്നും വിശേഷിപ്പിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. കേന്ദ്ര സർക്കാരിന്‍റെ ട്വിറ്റര്‍ നിരോധന വാര്‍ത്തകളെ പിന്തുണച്ചാണ് കങ്കണ ട്വിറ്റർ വഴി തന്നെ രംഗത്തുവന്നത്.കങ്കണയുടെ കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് കങ്കണ നിരോധന നിലപാട് വ്യക്തമാക്കിയത്. ‘‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. നമുക്ക് ഒത്തുചേരാന്‍ ഹിന്ദുഫോബിക്, ദേശവിരുദ്ധ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ ആവശ്യമില്ല’ എന്നാണ് കങ്കണ കുറിച്ചത്.