കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രംഗത്തെത്തി ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താൻ നോക്കുകയാണ്. ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയാണ് ഇന്ത്യയ്ക്കെതിരെ നീക്കം നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിജ്ജറിന്റെ കൊലപാതകത്തിൽ ഉൾപ്പെടെ ഹൈ കമ്മീഷണർക്കെതിരെ കേസെടുക്കാൻ ഇന്ത്യയുടെ അനുവാദം കാനഡ തേടിയിരുന്നു. ശക്തമായ മറുപടി ഇന്ത്യൻ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.