kerala

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളം;പി ആർ ഏജൻസിയെ നിയേഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി

പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ നിയേഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിന്‍റെ പ്രതിനിധിക്കാണ് അഭിമുഖം നൽകിയത്. പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരമൊരു കമ്പനി ഇല്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നാണ് മറുപടി.മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളം. കേരളം വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ്. മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്നും ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നുതനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രാജ്ഭവനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശവിരുദ്ധ പരാമർശത്തിൽ കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഗവർണ്ണറുടെ അധികാര പരിധി ഓർമ്മിപ്പിച്ചാണ് മറുപടി കത്ത് നൽകിയത്. അതേ സമയം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിൽ എന്തും പ്രതീക്ഷിക്കാമെന്നാണ് ഗവർണ്ണറുടെ നിലപാട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!