പഞ്ചാബിൽ വൻ ആയുധ ശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ.ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 24 കാട്രിഡ്ജുകൾ, ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തയായി പൊലീസ് അറിയിച്ചു.
ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് അഹമ്മദ് ഭട്ടാണ് തീവ്രവാദ ഘടകം കൈകാര്യം ചെയ്യുന്നത്. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഭീകരസംഘത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ ഓപ്പറേഷൻ. ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായ വലിയ മുന്നേറ്റമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു.