നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക് വിജയകരമായി പ്രദർശനം തുടരുകയാണ്.ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ആസിഫ് അലിയാണ് മുഴുവന്‍ സമയവും മുഖം മറച്ചാണ് ആസിഫിന്റെ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്.ഇത് ആസിഫ് അലിയോട് കാണിച്ച അനീതിയല്ലേ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് .
മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ..
‘ആസിഫലിയോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നിറഞ്ഞസ്നേഹം മാത്രമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം.ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ ഈ മുഖം കാണിച്ച് അഭിനയിച്ചവരേക്കാള്‍ റെസ്പെക്ട് ചെയ്യണം.അയാള്‍ക്കൊരു കൈയ്യടി വേറെ കൊടുക്കണം.മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവയമാണ് കണ്ണ്. ആസിഫലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കണം. ആസിഫലി ഈ സിനിമയിലുണ്ടെന്ന് അറിയാത്തവർ കണ്ണു കണ്ടാണ് തിരിച്ചറിയുന്നത്.മറ്റ് നടന്മാർക്ക് എല്ലാ അവയവയങ്ങളും അഭിനയത്തിനു സഹായം നല്‍കിയെങ്കില്‍ ആസിഫലിയുടെ കണ്ണുമാത്രമാണ് അഭിനയിച്ചത്. ഒരു കൈയ്യടി കൂടി കൊടുക്കാം.”
സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മെഗാസ്റ്റാർ ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.