Trending

അറിയിപ്പുകൾ

വാക്ക് ഇൻ ഇന്റർവ്യൂ

അഴിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10:30 ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2500101,9496048103

ഓവർസീയർ ഗ്രേഡ് 3 നിയമനം

അഴിയൂർ ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി എ‍ഞ്ചിനീയറിംഗ് വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് 3 തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് ഉച്ചക്ക് 2 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ ഐ.ടി.ഐ സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21ന് ഉച്ചക്ക് 2 മണിക്ക് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496-2500101, 9496048103

സിറ്റിംഗ് മാറ്റി

സംസ്ഥാന വിവരാവകാശ കമ്മീഷൻ സെപ്റ്റംബർ 19ന് കോഴിക്കോട് കലക്ടറേറ്റിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിയതായി കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

സംഘാടക സമിതി യോഗം മാറ്റിവെച്ചു

ജില്ലയിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ കലാജാഥയുടെ ഭാഗമായി സെപ്റ്റംബർ17ന് രാവിലെ 11മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാൻ തീരുമാനിച്ച സംഘാടക സമിതി യോഗം മാറ്റിവെച്ചതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.

സീറ്റ് ഒഴിവ്

2023-24 അധ്യയന വർഷം താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷം ബി.എസ്.സി (ഇലക്ട്രോണിക്സ്), ബി എ ഇംഗ്ലീഷ്, ബി സി എ, ബി ബി എ, ബി കോം, ഇന്റഗ്രേറ്റഡ് എം എ മലയാളം എന്നീ കോഴ്സുകളിൽ എസ് സി, എസ് ടി, ഒ ഇ സി, എൽ സി, പിഡബ്ല്യൂഡി, സ്പോർട്സ് എന്നീ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആയതിന് പരിഗണിക്കുന്നതിലേക്കായി സെപ്റ്റംബർ18ന് രാവിലെ 11 മണിക്ക് മുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0494 2582800

അഭിമുഖം

കോഴിക്കോട് റവന്യൂ ജില്ലയിലെ ഗവ. ടി.ടി.ഐ കളിലേക്ക് 2023-25 വർഷത്തെ ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനുള്ള അഭിമുഖം നടക്കുന്നു. സയൻസിന് സെപ്റ്റംബർ 16ന് രാവിലെ 9 മണി മുതലും ഹ്യുമാനിറ്റീസിന് സെപ്റ്റംബർ 19ന് രാവിലെ 9 മണി മുതലും കൊമേഴ്സിന് സെപ്റ്റംബർ 19ന് രാവിലെ 11 മണി മുതലും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2722297 www.kozhikodedde.in
കൃഷിഭവനിൽ ഇന്റേൺഷിപ്പ്

അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും, അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ആഗസ്റ്റ് ഒന്നിന് 18 നും 41 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 19 വരെ www.keralaagriculture.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായോ, കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്ക് ഓൺലൈൻ /ഓഫ്ലൈൻ ആയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് അതത് കൃഷിഭവനുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952370368, 9383471805

അപേക്ഷ ക്ഷണിച്ചു

വിമുക്തഭടൻമാർ, വിധവകൾ, ആശ്രിതർ എന്നിവരുടെ പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കെൽട്രോൺ നോളഡ്ജ് സെന്റർ മുഖേന നടത്തുന്ന മൂന്ന് മാസത്തെ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് – 04952301772, 0495 2771881

അപേക്ഷകൾ ക്ഷണിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24ന്റെ ഭാഗമായി വനിതാ ഗ്രൂപ്പ് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിശദവിവരങ്ങൾക്ക് പഞ്ചായത്ത് എന്റർപ്രണർഷിപ്പ് എക്സിക്യൂട്ടീവുർ, ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോൺ 8075719575

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!