മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ പുക. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇടത് വശത്തെ ചിറകിൽ നിന്നും പുക ഉയരുന്നതായി കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്‌സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി. 141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നു,യാത്രക്കാരെ ഒഴിപ്പിച്ചു

