കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുകുന്നതിനിടെ സമൂഹ മാധ്യമത്തില്‍ വിജയ് ബാബു -സാന്ദ്ര തോമസ് പോര്. ഫേസ്ബുക്കില്‍ തനിക്കെതിരെ പോസ്റ്റിട്ട വിജയ് ബാബുവിന് മറുപടി പോസ്റ്റുമായെത്തിയിരിക്കുകയാണിപ്പോള്‍ സാന്ദ്ര തോമസ്.
നിര്‍മാണ പങ്കാളിത്തം ഉപേക്ഷിച്ചപ്പോള്‍ സാന്ദ്രക്ക് പകരം നായയെ ദത്തെടുത്തുവെന്നും കൂടുതല്‍ വിശ്വാസ്യത നായയ്ക്കാണെന്നാണ് കഴിഞ്ഞ ദിവസം വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെയാണ് സാന്ദ്രയും പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

