ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് സുപ്രീം കോടതി നീരീക്ഷണം.ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്റെ മാർഗനിർദേശം ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു.എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.