Entertainment News

പാൻ ഇന്ത്യൻ എന്ന് വിളിക്കാൻ പറ്റുന്ന ഏക നായകൻ ദുൽഖർ;പ്രശംസിച്ച് നാനി

തനിക്കറിയാവുന്ന ഒരേയൊരു പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സൽമാൻ ആണെന്ന് തെലുങ്ക് നടൻ നാനി.കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ ചിത്രത്തിന്റെ തെലുങ്ക് പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു നാനി.പാൻ ഇന്ത്യ എന്ന പദം എനിക്ക് ഇഷ്ടമല്ല. എന്നാൽ പാൻ ഇന്ത്യൻ നടൻ എന്ന് വിളിക്കാവുന്ന ഒരേയൊരു നായകൻ ദുൽഖർ സൽമാൻ മാത്രമാണ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നുള്ള സംവിധായകർ അദ്ദേഹത്തിന് വേണ്ടി കഥകൾ എഴുതുന്നു. ദുൽഖറിന്റെ ഓകെ ബംഗാരം (ഓകെ കണ്‍മണി മൊഴിമാറ്റം) എന്ന ചിത്രത്തിന് ഞാൻ ശബ്ദം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വളർച്ചയിൽ എനിക്ക് സന്തോഷമുണ്ട്,’ നാനി പറഞ്ഞു.
ദുല്‍ഖറിന്‍റെ ഓണച്ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവെന്‍റ് ഇന്നലെ ഹൈദരാബാദില്‍ നടന്നിരുന്നു. റാണ ദഗ്ഗുബാട്ടിക്കൊപ്പം നാനിയും അതില്‍‌ പങ്കെടുത്തിരുന്നു. ആ വേദിയില്‍ വച്ചാണ് ദുല്‍ഖര്‍ സല്‍മാനോടുള്ള തന്‍റെ സ്നേഹബഹുമാനങ്ങളെക്കുറിച്ച് നാനി പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!