GLOBAL News

സൗദി ക്ലബ്ബിന്റെ കരാർ സ്വീകരിച്ച് പി എസ് ജി; നെയ്മറും അൽ ഹിലാലിലേക്കെന്ന് റിപ്പോർട്ട്

പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി പ്രോലീഗ് ക്ലബ്ബായ അൽ ഹിലാലിലേക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. സൗദി ക്ലബ് അധികൃതരുടെ കരാര്‍ പി.എസ്.ജി. സ്വീകരിച്ചതായി ബ്രസീലിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തെ കരാറിലാണ് നെയ്മർ ഒപ്പിടുക. ഏകദേശം നൂറ് ദശലക്ഷം ഡോളറിന്റെ കരാറാണെന്നാണ് സൂചന.

ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോയ നെയ്മറിനു മുന്നില്‍ അല്‍ ഹിലാല്‍ വമ്പന്‍ ഓഫര്‍ വെച്ചതായും നെയ്മർ അത് സ്വീകരിച്ചതായും പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നെയ്മറിന്റെ പിതാവ് സൗദിയിലേക്ക് പുറപ്പെട്ടതായി ഇ.എസ്.പി.എന്‍. ബ്രസീലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2017-ല്‍ ലോക റെക്കോഡ് തുകയായിരുന്ന 222 ദശലക്ഷം ഡോളറിനാണ് നെയ്മര്‍ പി.എസ്.ജി.യിലെത്തിയിരുന്നത്. പി.എസ്.ജി.യില്‍ ഇതുവരെ 112 മത്സരങ്ങളില്‍നിന്നായി 82 ഗോളുകള്‍ നെയ്മര്‍ സ്‌കോര്‍ ചെയ്തു. നേരത്തേ പി.എസ്.ജി. ക്ലബ്ബില്‍ കളിച്ചിരുന്ന മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിയിലേക്ക് മാറിയിരുന്നു. കിലിയന്‍ എംബാപ്പെയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മാസം 300 മില്യണ്‍ യൂറോയുടെ ഓഫര്‍ ക്ലബ്ബ് പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!