News

സംസ്ഥാനത്ത് പ്രൈവറ്റ്, ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവ് അനുവദിച്ചതായി ധനമന്ത്രി

സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ് നികുതി ഇളവു ചെയ്തു നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ) 2020 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്തെ നികുതിയിളവാണ് നല്‍കാന്‍ തീരുമാനിച്ചത്. നികുതിയിളവ് നല്‍കിയാല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കും. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വ്വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചത്. നികുതിയിളവ് നല്‍കിയാല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.

വിവാഹങ്ങളും മറ്റു ചടങ്ങുകളും ഏതാണ്ട് പൂര്‍ണ്ണമായും ആര്‍ഭാടരഹിതമായി നടക്കുന്നതിനാല്‍ ടൂറിസ്റ്റ് ബസുകള്‍ക്കും (കോണ്‍ട്രാക്ട് കാര്യേജ്) ഓട്ടമില്ലാത്ത സ്ഥിതിയാണ്. ഇവയ്ക്കും ഈ കാലയളവില്‍ നികുതിയിളവ് നല്‍കുകയാണ്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസക്കാലത്ത് പ്രൈവറ്റ് ബസുകള്‍ക്ക് പൂര്‍ണ്ണമായും ടൂറിസ്റ്റ് ബസുകള്‍ക്ക് 20 ശതമാനവും നികുതിയിളവ് നല്‍കിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അടുത്ത ത്രൈമാസ നികുതിയിലും ഇളവ് നല്‍കുന്നത്.

ഒരു ത്രൈമാസത്തില്‍ പ്രൈവറ്റ് ബസുകളില്‍ നിന്നും 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളില്‍ നിന്നും 45 കോടി രൂപയുമാണ് നികുതിയിനത്തില്‍ ലഭിച്ചുപോരുന്നത്. ഇങ്ങനെ വരുന്ന ത്രൈമാസത്തില്‍ 99 കോടി രൂപയുടെ നികുതിയിളവാണ് പ്രൈവറ്റ് ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കുമായി നല്‍കുന്നത്. കഴിഞ്ഞ ത്രൈമാസത്തില്‍ 53 കോടി രൂപയുടെ നികുതിയിളവ് നല്‍കിയിരുന്നു. ഇതോടെ ബസുകള്‍ക്ക് നല്‍കുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!