കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലം, പുൽക്കുന്നുമ്മൽ, കളരിക്കണ്ടി പ്രദേശങ്ങളിൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യവകുപ്പിന്റയും, പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജിത രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഡെങ്കി പനി രോഗം പകർത്തുന്ന ഈഡിസ് കൊതുകിനെ നശിപ്പിക്കാൻ ഫോഗിങ്, ആശവർക്കർമാരുടെ നേതൃത്വത്തിൽ കൊതുകിന്റെ ഉറവിടം നശിപ്പിക്കൽ എന്നിവ ചെയ്തു. കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് എംന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ജെ എച് ഐമാരായ രജിത് കുമാർ എം എൻ, സനൽ കുമാർ ടി പി, അക്ഷയ്കുമാർ സി പി, ഓഫീസ് അറ്റൻഡ് ജഗദീഷ് കുമാർ പി എന്നിവർ നേതൃത്വം കൊടുത്തു.