Local News

അറിയിപ്പുകൾ

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ

2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 18ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നിയമസഭാ മന്ദിരത്തിലെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയിൽ നടക്കും.
പി.എൻ.എക്സ്. 3061/2022

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005065), മാവേലിക്കര (0479-2304494, 0479-2341020, 8547005046), പെരിശ്ശേരി (0479-2456499, 8547005006) അപ്ലൈഡ് സയൻസ് കോളേജുകളിൽ 2022-23 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ നൽകണം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.
പി.എൻ.എക്സ്. 3062/2022

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021-ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേർക്കാണ് പുരസ്‌ക്കാരം നൽകുന്നത്. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌ക്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകൾക്കുള്ള നിന്നും അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്‌കാരവും നൽകും.

അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 15. മാർഗനിർദേശങ്ങളും അപേക്ഷാഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും.

ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ 2022-23 അദ്ധ്യയന വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം നേടി പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് www.cemunnar.ac.in മുഖേന ജൂലൈ 30 വരെ അപേക്ഷ സമർപ്പിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9447192559, 9497444392.

സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.

സൗജന്യ സംസ്‌കൃത പഠന ക്ലാസ് പ്രവേശനം ആരംഭിച്ചു

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മാതൃക സംസ്‌കൃത വിദ്യാലയമായ നരിയംപാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സൗജന്യ സംസ്‌കൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അനൗപചാരിക ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്ത് മാസം കാലാവധിയുള്ള ഈ കോഴ്‌സില്‍ പ്രായഭേദമന്യേ സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചേരാം. ഫോണ്‍: 9744986771.

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ജൂലൈ 18 വരെ അപേക്ഷിക്കാം

ടൂറിസം വകുപ്പിന്റെ തൊടുപുഴ മങ്ങാട്ടുകവല കാരിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രണ്ട് ഓഫീസ,് ഫുഡ് & ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്സുകളിലേയ്ക്ക് ജൂലൈ 18 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സി. അപേക്ഷ ഫോറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നിന്നും അല്ലെങ്കില്‍ www.fcikerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല തൊടുപുഴ. ഫോണ്‍ 04862-224601, 9400455066.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!