ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. കുന്ദമംഗലം പഞ്ചായത്തിലെ ഒഴയാടി കുനില്‍ പൊയില്‍ ചന്ദ്രന്റെ വീടിൻറെ അടുക്കളഭാഗമാണ് കഴിഞ്ഞ ദിവസം രാത്രി നിലംപൊത്തിയത്. മേല്‍ക്കൂരയിലെ ഓട്, കഴുക്കോല്‍, പട്ടിക എന്നിവയും നശിച്ചു. ആര്‍ക്കും പരിക്കില്ല. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
കനത്തമഴയിലും കാറ്റിലും നിരവധി ഇടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചേലൂര്‍ അമ്പലത്തിന്റെ ഭാഗത്ത് മരങ്ങള്‍ വീണിട്ടുണ്ട്. കട്ടാങ്ങല്‍ ശിവഗിരി കമ്പനിമുക്ക് ഭാഗത്ത് രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പൊയില്‍ ഭാഗത്ത് നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പിലാശ്ശേരി തീക്കുനി ഭാഗത്ത് ട്രാന്‍സ്‌ഫോമറിന്റെ മുകളില്‍ മരം വീണു. പെരിങ്ങളം സ്‌ക്കൂള്‍ റോഡില്‍ തെങ്ങു വീണു. നിരവധി സ്ഥലങ്ങളില്‍ ഇലക്ട്രിക് കമ്പികളും പൊട്ടി വീണു. പെരിങ്ങളം അങ്ങാടിയിലെ എച്ച് ഡി ലൈനില്‍ കവുങ്ങ് വീണു. ചെത്തുക്കടവ് ഭാഗത്ത് മരം വീണ് വൈദ്യുതി നഷ്ടമായി