വെള്ളന്നൂർ ചെട്ടിക്കടവിൽ നിന്നും 3 വാഹന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. നവീൻ, ഹിജാസ്, റഫീഖ് പൂമംഗലത്ത് എന്നിവരെയാണ് മോഷ്ടിച്ച ബൈക്കിൽ എണ്ണ തീർന്നതിനെ തുടർന്ന് എണ്ണ മോഷ്ട്ടിക്കുന്നതിടെ പോലീസ് അറസ്റ്റ് ചെയ്തത്.നിർത്തിയിട്ട ബൈക്കിൽ നിന്നും എണ്ണ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സംശയത്തെ തുടർന്നാണ് ഇവരെ പോലീസ് പിടികൂടുന്നത്.ഇവർ പന്തീരാങ്കാവിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വരവേ എണ്ണ തീരുകയായിരുന്നു തുടർന്ന് ഒരു വീടിന് സമീപം നിർത്തിയിട്ട വാഹനത്തിൽ നിന്നും എണ്ണ മോഷ്ടിക്കവേ നാട്ടുകാർ പിടികൂടുകയും ഉടനെ പോലീസ് എത്തുകയുമായിരുന്നു. താമരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് മൂവരെയും എത്തിക്കുന്നതിടെ പ്രതി ഹിജാസ് ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പിടികൂടുകയായിരുന്നു,എസ് ഐ ബാബു ,എസ് എച്ച് ഒ യൂസഫ് , എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ പന്തീരാങ്കാവ് പൊലീസിന് കൈമാറും