സ്വര്‍ണക്കടത്ത് കേസില്പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഫൈസല്‍ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എന്‍ഐഎ കോടതി ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് ഫൈസല്‍ ഫരീദിനെ ്എന്ഐഎ പ്രതിയാക്കിയത. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം അയച്ചത് തൃശൂര്‍ കയ്പമംഗലം സ്വദേശി ഫൈസലിന്റെ മേല്‍വിലാസത്തിലാണ്. സ്വര്‍ണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോണ്‍സുലേറ്റ് എന്‍ഐഎക്ക് കൈമാറി. കസ്റ്റംസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് എറണാകുളം സ്വദേശിയെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയതെന്നും എന്‍ഐഎ. ഇക്കാര്യങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിച്ചു.
ഫൈസല്‍ ഫരീദിനായി എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും. എന്‍ഐഎ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടീസ് അയയ്ക്കും. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ്.

