National News

മണിപ്പൂർ വീണ്ടും സംഘർഷഭരിതം; ഇരുപത്തിനാല് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് പതിനൊന്ന് പേർ

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു സ്ത്രീ ഉൾപ്പെടെ പതിനൊന്ന് പേർ കൊല്ലപെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടി വെപ്പിലാണ് പതിനൊന്ന് പേർ കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങളിൽ വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും പരുക്കുകളുണ്ട്. അക്രമികള്‍ വീടുകള്‍ക്കും തീവച്ചു. കലാപത്തിന്റെ മൂന്നാം ഘട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ, കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി ബിരേൻസിങ്ങും നേരിട്ടിറങ്ങിയിട്ടും സംസ്ഥാനത്തിലെ സംഘർഷം അടങ്ങാത്തത് ആശങ്കയുണ്ടാക്കുന്നതിനാൽ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ഷായുടെയും ബിരേൻസിങ്ങിന്റെയും നേതൃത്വത്തില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ പാളിയതോടെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!