National News

നാളെ വൈകീട്ടോടെ ബിപോർജോയ് തീരം തൊടുമെന്ന് റിപ്പോർട്ട്; ഗുജറാത്തിൽ റെഡ് അലേർട്ട്

നിലവിൽ പോർബന്ദറിന് 350 കിമി അകലെ തെക്ക് പടിഞ്ഞാറൻ ദിശയിലുള്ള ബിപോർജോയ് നാളെ വൈകീട്ടോടെ തീരം തൊടുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ചുഴലിക്കാറ്റ് കരതൊടുമ്പോൾ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അത് കൊണ്ട് ഗുജറാത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിപർജോയ് കരതൊടുമ്പോൾ അത്യന്തം വിനാശകാരിയായിരിക്കും. മണിക്കൂറിൽ 125-135 കി.മീ വേഗതയിൽ കാറ്റ് വീശി അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായാൽ ബിപോർജോയ് 145-150 കി.മീ വരെ ശക്തിപ്രാപിക്കും. മരങ്ങൾ കടപുഴകി വീഴാനും പഴയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും താൽക്കാലിക നിർമിതികൾക്കും വൻനാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത രണ്ടുദിവസത്തേക്ക് ഗുജറാത്തിൽ നിന്നുള്ള 67 ട്രെയിനുകൾ റദ്ദാക്കി. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവടങ്ങളിൽ ബിപർ ജോയ്ക്ക് മുന്നോടിയായി കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്തിൽ വരും മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേ സമയം, ഗുജറാത്ത് തിരത്തെ കാറ്റിലും മഴയിലും ഉണ്ടായ അത്യാഹിതങ്ങളിൽ ഇതുവരെ 5 പേർ മരിച്ചു.മോർബിയിൽ മണ്ണിടിഞ്ഞ് സിറാമിക്ക് ഫാക്ടറിയിലെ ജീവനക്കാരി രാംകന്യ മരിച്ചു. പോർബന്ധറിൽ കെട്ടിടം ഇടിഞ്ഞ് നരൻ ലോധർ എന്നയാൾക്ക് ജീവൻ നഷ്ടമായ്. ഭുജ് ടൗണിൽ ആറുവയസ്സുള്ള പെൺകുട്ടിയും നാലുവയസ്സുള്ള ആൺകുട്ടിയും മതിലിടിഞ്ഞു വീണ് മരണമടഞ്ഞു. രാജ്‌കോട്ടിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും മരം വീണ് മരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!