National News

കുതിച്ചുയർന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപക്കടുത്ത്

കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾക്ക് ഇരട്ട പ്രഹരമായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പതിവുതെറ്റിക്കാതെ ഇന്നും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്തായി.

ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപയാണ്. ഡീസലിന് വില 93.79 രൂപയായി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. കഴിഞ്ഞ 42 ദിവസത്തിന് ഇടയിൽ 24 തവണയാണ് ഇന്ധന വില വർധിച്ചത്.

രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തിൽ പ്രീമിയം പെട്രോൾ വില 100-ലെത്തിയിട്ടുണ്ട്. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെങ്കിലും വാക്സീൻ വാങ്ങാനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് പണം ഉപയോ​ഗിക്കുന്നത് എന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!