ന്യൂഡൽഹി: കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. സിബിഐ ഡയറക്ടറായ സുബോധ് കുമാർ ജയ്‍സ്വാളിൻ്റെ കാലാവധി മെയ് 25 അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. അടുത്ത രണ്ടുവർഷത്തേക്കാണ് പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്.
പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോകസഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല കമ്മറ്റിയാണ് പ്രവീൺ സൂദ് ഉൾപ്പെടെ മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. പ്രവീൺ സൂദിനു പുറമേ മധ്യപ്രദേശ് ഡിജിപി സുധിർ സക്സേന, താജ് ഹാസൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇരുവരെയും പിന്തള്ളിയാണ് കേന്ദ്രമന്ത്രിസഭയുടെ അപ്പോയ്മെൻ്റ്സ് കമ്മറ്റി സൂദിനെ നിയമിച്ചത്. 2025 മെയ് വരെയാണ് സൂദിൻ്റെ നിയമനം.