ബെംഗളുരു: കര്‍ണാടകയില്‍ 136 സീറ്റുകളും 43% വോട്ട് വിഹിതവും നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ, പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണ് മുന്‍തൂക്കം.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നും ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും ഇരുപക്ഷവും അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഇരുനേതാക്കളുടെ വസതിക്ക് പുറത്ത് പുതിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന് പറയുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ഡികെ ശിവകുമാര്‍ ‘കര്‍ണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പതിച്ചു. ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
അസേമയം സിദ്ധരാമയ്യയുടെ വീടിന് പുറത്തും കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി എന്ന പോസ്റ്ററുകള്‍ പതിച്ചു. സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരാന്‍ സാധ്യതയുള്ളതിനാല്‍ സിദ്ധരാമയ്യയെ ‘കര്‍ണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് പറഞ്ഞാണ് ബെംഗളുരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അനുയായികള്‍ പോസ്റ്ററുകള്‍ പതിച്ചത്.