യഷ് പ്രധാന കഥാപാത്രമായെത്തി തീയേറ്റർ കീഴടക്കി കൊണ്ടിരിക്കുന്ന കെ ജി എഫ് ചാപ്റ്റർ 2 വിനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ . കെ ജി എഫ് വൻ മരമാണെന്നും അതിന്റെ നിഴലിൽ മറ്റൊരു മരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇരുണ്ട മേഖം പോലെയാണ് അതിന്റെ പ്രഹര ശേഷി മറ്റൊല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുമെന്നും ബോളിവുഡ് ഉടന്‍ ഒടിടിയ്ക്ക് വേണ്ടിമാത്രം സിനിമ ചെയ്യേണ്ടി വരുമെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ബോളിവുഡ് സിനിമകളെ ദക്ഷിണേന്ത്യൻ സിനിമകളുമായി രാം ഗോപാൽ വർമ്മ താരതമ്യം ചെയ്തിരുന്നു. തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു’ എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ആര്‍ആര്‍ആര്‍’, ‘പുഷ്പ’, ‘കെജിഎഫ്’ തുടങ്ങിയ സിനിമകളുടെ വമ്പന്‍ വിജയത്തിന് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യന്‍ സിനിമയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.