കുന്ദമംഗലം പിലാശേരി കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ പാമ്പിനെ കീഴ്പ്പെടുത്തി കബീർ. ഇന്നലെ രാത്രിയോടെ യാണ് കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ മല പാമ്പിനെ കബീർ പി പി ഇ കിറ്റ് ധരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തി പാമ്പിനെ പിടികൂടുകയും കാട്ടിലേക്ക് വിട്ടയകുകയും ചെയ്തത്.വീട്ടിലെ രണ്ട് പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു.ഇന്നലെ രാത്രി 8.30 ഓടു കൂടിയ ശക്തമായ മഴയിൽ ആണ് സംഭവം നടക്കുന്നത്.24 മണിക്കൂറും സന്നദ്ധ സേവനം ആയി നടക്കുന്ന കബീർ കള്ളംതോട് താമരശ്ശേരി ഫോറസ്റ്റിൻ്റെ കീഴിൽ താത്കാലിക ജീവനക്കരനും ഒരു പാമ്പ് പിടുത്തക്കാരനും കൂടിയാണ് . കോവിഡ് രോഗികൾ എന്ന് അറിഞ്ഞിട്ടും ഈ പ്രവർത്തനങ്ങൾക്ക്. മുതിർന്ന ഇദ്ദേഹത്തിൻ്റെ പ്രവർത്തി ഏറെ പ്രശംസനീ യമാണ്