ഇന്ന് ഇന്ത്യൻ ഭരണഘടന ശില്പിയായ ഡോക്ടർ ബി. ആർ അംബേദ്ക്കറുടെ നൂറ്റി മുപ്പത്തി രണ്ടാം ജന്മവാർഷിക ദിനം. ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘദർശിയായ സാമൂഹികവിപ്ലവകാരിയായ അംബേദ്കർ തന്റെ ജീവിതം ജാതിവിവേചനത്തിനെതിരെ പോരാടാൻ ഉഴിഞ്ഞു വെച്ച നേതാവാണ്.
മധ്യപ്രദേശിൽ 1891 ഏപ്രിൽ 14 നാണ് അംബേദ്ക്കറുടെ ജനനം. സാമൂഹിക പരിഷ്കർത്താവ്, നിയമ വിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി എല്ലാ മേഖലകളിലും മികവു തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു അംബേദ്കർ. ദളിത് കുടുംബത്തിൽ നിന്നും കഷ്ടപ്പാടുകളെ അതിജീവിച്ച് പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ പ്രതിഭാശാലിയാണ് അംബേദ്കർ.
അടിച്ചമർത്തപ്പെട്ട ദളിത് ജനതക്ക് വേണ്ടി ശബ്ദമുയർത്താണ് ബഹിഷ്കൃത ഭാരതം എന്ന പത്രം ആരംഭിച്ചു. 1926 -ൽ ബോംബെ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.മഹദ് സത്യാഗ്രഹം എന്ന പേരിൽ ദളിതർക്ക് വെള്ളമെടുക്കാനുള്ള അവകാശത്തിനായി സമരം നടത്തി. കൂടാതെ, മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ പോരാടാൻ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രിയായും ഭരണഘടനാ കമ്മിറ്റിയുടെ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. 1952 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലെത്ത
1956 ഡിസംബർ ആറിന് ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘ ദർശിയായ ആ സാമൂഹിക വിപ്ലവകാരി വിട പറഞ്ഞു. 1990ൽ പരമോന്നത ബഹുമതിയായ ഭാരതരത്ന മരണാനന്തരം ഡോ.അംബേദ്ക്കറിന് രാഷ്ട്രം സമ്മാനിച്ചു.

