പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രസ്താവനയുമായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.അധികാരത്തിലിരിക്കുമ്പോള്‍ താന്‍ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും എന്നാല്‍ ഇനി താന്‍ കൂടുതല്‍ അപകടകാരിയാകുമെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.പെഷാവാറിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ഞാന്‍ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകാരിയാവും,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പലരും ഒത്തുകളിച്ചുവെന്നും,പാതിരാത്രിയില്‍ പാക് സുപ്രീം കോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
തന്നെ പുറത്താക്കിയ ശേഷം പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെ താന്‍ അംഗീകരിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു. ഇത് ഒരു ഇറക്കുമതി സര്‍ക്കാര്‍ ആണെന്നും ഇമ്രാന്‍ ആക്ഷേപിച്ചു