ടാറിംഗ് ചെയ്ത് നവീകരിച്ച ചെറൂപ്പ സി.എച്ച്.സി റോഡ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടന്നിരുന്ന ഈ റോഡിന്റെ ദുരവസ്ഥ ആശുപത്രി വികസന സമിതി ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍ ഷിയോലാല്‍, എന്‍ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ഉണിക്കൂര്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം മോഹന്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ. കെ.എം സച്ചിന്‍ബാബു, പി.ആര്.ഒ ബിനോയ് വിക്രം, ആശുപത്രി വികസന സമിതി മെമ്പര്‍മാരായ എന്‍ ബാലചന്ദ്രന്, ടി മുഹമ്മദലി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി ശങ്കരനാരായണന്, ഹബീബ് ചെറൂപ്പ എന്നിവര്‍ സംസാരിച്ചു.
നവീകരിച്ച ചെറൂപ്പ സി.എച്ച്.സി റോഡ്പിടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

