National News

12 വയസ്സു മുതലുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ വാക്‌സിന്‍,60 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്

മാർച്ച് 16 മുതൽ 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു.അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക.
കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!