Trending

വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ആക്രമം

കോഴിക്കോട് വടകരയിൽ മുടങ്ങിയ വായ്പാ തിരിച്ചടക്കാൻ ആവശ്യപ്പെട്ട കളക്ഷൻ ഏജൻ്റിനെ ക്രൂരമായി മർദിച്ചു .മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ കലക്ഷൻ ഏജൻ്റ് കണ്ണൂർ മട്ടന്നൂർ സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം. യുവതിയുടെ മുടിയിൽ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു.പ്രതി ബീജിഷ് ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. എന്നാൽ പിന്നീട് വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാൻ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. വീഡിയോ ദൃശങ്ങൾ സഹിതം സമർപ്പിച്ചുകൊണ്ടാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രതി ബിജീഷ് ഒളിവിലാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!