2023-24 വാർഷിക പദ്ധതിയുടെ മൂന്നാം ഗഡുവും മെയ്ൻ്റ്നസ് ഗ്രാൻറും അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ്സമിതിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെപിസിസി ധർണ്ണ നടത്തി.കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സിപി രമേശൻ അദ്ധ്യക്ഷം വഹിച്ചു. ഡിസിസി സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, ബാബു നെല്ലൂളി , ടി.കെഹിതേഷ് കുമാർ പി ഷൗക്കത്തലി, വി പി തസ്ലീന, ഷൈജ വളപ്പിൽ ലീന വാസുദേവ്, അംബിക ദേവി, ജിഷ , പി.ഗിരീശൻ പ്രസംഗിച്ചു.
മൂന്നാം ഗഡുവും മെയ്ൻ്റ്നസ് ഗ്രാന്റും അടിയന്തിരമായി അനുവദിക്കണം; കോൺഗ്രസ് ധർണ്ണ നടത്തി

