വാലൻന്‍റൈന്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടന്‍ ആന്‍റണി വര്‍ഗീസ് പെപ്പെ.തന്റെ പ്രണയകാലത്തിലെ മനോഹരമായൊരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ആന്റണി പങ്കുവച്ചത്.ഹാപ്പി വാലൻന്‍റൈന്‍ ഡേ മൈ ഡിയര്‍ ഖുറേഷി, ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് എന്നാണ് പോസ്റ്റില്‍ ആന്‍റണി വര്‍ഗീസ് കുറിച്ചത്.2021 ഓഗസ്റ്റിലായിരുന്നു ആന്റണിയും അനീഷയും വിവാഹിതരായത്. സ്‌കൂള്‍കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. വിദേശത്ത് നഴ്സ് ആണ് അനീഷ. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും.
ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും ;ആന്റണിയുടെ പ്രണയം
