ഉത്തർപ്രദേശിലെ കാൻപുരിൽ,കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ അമ്മയും മകളും വെന്തു മരിച്ചു.45-കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. പ്രമീള ദീക്ഷിത്, നേഹ ദീക്ഷിത് എന്നിവരാണ് മരിച്ചത്.ഉള്ളില്‍ ആളുണ്ടായിരിക്കെ പോലീസ് കുടിലിന് തീയിട്ടതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷനൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ തുടങ്ങിയവർക്കെതിരെയാണ് കേസ്. തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തിയിരുന്നു.ബുള്‍ഡോസറുമായി രാവിലെ എത്തിയ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഒരു തരത്തിലുള്ള നോട്ടീസും നല്‍കിയിരുന്നില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.പ്രമീള ദീക്ഷിതും മകള്‍ നേഹയും സ്വയം തീ കൊളുത്തി മരിച്ചതാണെന്നായിരുന്നു തിങ്കളാഴ്ച പോലീസ് പറഞ്ഞിരുന്നത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ഗൗതം, പ്രമീളയുടെ ഭര്‍ത്താവ് ഗെന്ദന്‍ ലാല്‍ എന്നിവര്‍ക്ക് പൊള്ളലേറ്റതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
യുപിയില്‍ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു,തീയിട്ടത് പോലീസെന്ന് ആരോപണം,സ്വയം തീ കൊളുത്തിയെന്ന് പോലീസ്

