കുന്ദമംഗലം പൊയ്യയിൽ സത്യന്റെ വീട്ടിൽ മൂർഖൻ: പിടികൂടി വനം വകുപ്പിന് കൈമാറി.
കുന്ദമംഗലം പൊയ്യയിൽപുത്തൻ കണ്ടത്തിൽ കെ എസ് ആർ ടി സി കണ്ടക്ടർ സത്യന്റെ വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. വീട്ടുകാർ മാളത്തിൽ നിന്നും ഊതുന്ന ശബ്ദം ആദ്യം കേട്ടത്. വനം വകുപ്പ് താൽകാലിക ജീവനക്കാരനായ കളൻതോട്പാലിയിൽ കബീർ നെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദഹം എത്തി മാളത്തിൽ നിന്നും പാമ്പിനെ പിടികൂടി.താമരശ്ശേരി ആർ ആർ ടി ക്ക് കൈമാറി.ഏകദേശം എട്ട് അടിയോളം നീളം ഉള്ള മൂർഖൻ പാമ്പിനെ രാത്രി 10 മണിയോടെയാണ് പിടികൂടിയത്. കുന്ദമംഗലത്തെഓട്ടോ ഡ്രൈവർ പ്രജീഷ് പാമ്പിനെ പിടികൂടാൻ സഹായിച്ചു.

