National News

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാന്‍ അനുദിച്ചില്ല പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടകയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. കുടകില്‍ 30 വിദ്യാർഥികളും ശിവമോഗയില്‍ 13 വിദ്യാര്‍ഥികളുമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്.ശിവമോഗ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് കുട്ടികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ ബഹിഷ്‌കരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.ബോര്‍ഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡല്‍ പരീക്ഷകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഹിജാബ് നിരോധിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അന്തിമവിധി വരുംവരെ സഹകരിക്കണമെന്ന് പരാതിക്കാരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്ലാസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ തുറക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.അടച്ചുപൂട്ടിയ സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറന്നപ്പോള്‍ ചിലര്‍ ഹിജാബും ബുര്‍ഖയും ധരിച്ചെത്തുകയായിരുന്നു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ഇടപെടുകയും ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു അനുസരിക്കാതിരുന്ന ചിലര്‍ വീട്ടിലേക്കുതന്നെ തിരിച്ചുപോയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!