അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെത്തി. മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ച ഷർട്ടാണ് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്.ഇന്ന് ഉച്ചയോടെയാണ് പ്രതി രാജേന്ദ്രനുമായി പോലീസ് അമ്പലമുക്കിലും മുട്ടടയിലും തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന കടയില്‍ പ്രതിയെ എത്തിച്ചപ്പോള്‍ നാട്ടുകാരില്‍നിന്ന് വലിയ പ്രതിഷേധമുണ്ടായി.നാട്ടുകാരിൽ പലരു അക്രമാസക്തരാവുകയും ചെയ്തു അവിടെ നിന്നും പോലീസ് പ്രതിയെ പെട്ടന്ന് മാറ്റുകയായിരുന്നു . ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് പ്രതി ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പൊലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. മുക്കാല്‍ മണിക്കൂറോളം കുളത്തില്‍ തിരച്ചില്‍ നടത്തിയിട്ടും കത്തി കണ്ടെത്താനായില്ല. ഒടുവില്‍ തെളിവെടുപ്പ് അവസാനിപ്പിച്ച് പോലീസ് പ്രതിയുമായി മടങ്ങുകയായിരുന്നു.
അമ്പലമുക്കിലെ കൊലപാതകം;മുങ്ങിത്തപ്പി പോലീസ് രക്തക്കറപുരണ്ട വസ്ത്രം കിട്ടി; കുളത്തിൽ കത്തിയില്ല

