National News

ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഗോവയില്‍ 44%, യുപിയില്‍ 40%, ഉത്തരാഖണ്ഡ്‌ 35%

രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് (യുപി) സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. യുപിയിലെ രണ്ടാം ഘട്ടമാണിത്. ഗോവയിലും യുപിയിലും വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ എട്ട് മണിക്കാണ് പോളിങ് തുടങ്ങിയത്.ഉത്തർപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ് നിലവിൽ സംസ്ഥാനത്ത് 40% പോളിംഗ് രേഖപ്പെടുത്തി.

സഹരൻപൂർ – 42.44%
ബിജ്‌നോർ – 38.64%
മൊറാദാബാദ് – 42.28%
സംഭാൽ – 38.01 %
രാംപൂർ – 40.10%
അംരോഹ – 40.90%
ബദായൂൺ – 35.57%
ബറേലി – 39.41 %

ഗോവ – 44.63%

വടക്കൻ ഗോവ – 44.14 %
ദക്ഷിണ ഗോവ – 45.05 %

ഉത്തരാഖണ്ഡ് – 35.21 %

അൽമോറ – 30.37%
ഉത്തരകാശി – 40.12%
ഉധം സിംഗ് നഗർ – 37.17 %
ചമോലി – 33.82%
ചമ്പാവത്ത് – 34.66 %
തെഹ്‌രി-ഗർവാൾ – 32.59 %
ഡെറാഡൂൺ – 34.45 %
നൈനിറ്റാൾ – 37.41 %
പിത്തോരാഗഡ് – 29.68 %
പൗരി-ഗർവാൾ – 31.59%
ബാഗേശ്വർ – 32.55 %
രുദ്രപ്രയാഗ് – 34.82%
ഹരിദ്വാർ – 38.83 %
ഷാജഹാൻപൂർ – 35.47%

മുഖ്യമന്ത്രിമാരായ പ്രമോദ് സാവന്ത്, പുഷ്‌കർ സിങ് ധാമി, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജയിലിലായിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ എന്നിവരാണ് വിവിധ സംസ്ഥാനങ്ങളിലായി മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികള്‍.

11 ലക്ഷത്തിലധികം വോട്ടർമാരുള്ള തീരദേശ സംസ്ഥാനമായ ഗോവയിൽ 40 അസംബ്ലി സീറ്റുകളിൽ നിന്ന് 301 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 81 ലക്ഷം വോട്ടർമാരുള്ള ഉത്തരാഖണ്ഡിൽ 152 സ്വതന്ത്രർ ഉൾപ്പെടെ 632 സ്ഥാനാർത്ഥികള്‍ 70 സീറ്റുകളിലായി മത്സരിക്കുന്നു.

യുപിയിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 58 മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഷാംലി ജില്ലയിലെ കൈരാന മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്, 75 ശതമാനം.

രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!