രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാന്.
രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാന്.കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നു൦ ഇറക്കുമതിയല്ലാതെ മറ്റ് മാ൪ഗമില്ലാത്തതിനാല്‍ വിലകൂട്ടുന്നത് അനിവാര്യമാണെന്നുമാണ് വാദം. കോവിഡ് കാലത്ത് രാജ്യത്തെ സാമ്ബത്തിക മേഖല മുന്നോട്ട് പോകാന്‍ മറ്റ് മാ൪ഗങ്ങളില്ലെന്നു൦ മന്ത്രി വ്യക്തമാക്കി.
ഇന്ധന വില സെഞ്ചുറി അടിക്കുമോ എന്ന ആശങ്കയിലാണ് പൊതുജന൦. അവശ്യസാധനങ്ങളുടെ വിലയിലു൦ ഇത് പ്രതിഫലിച്ചു തുടങ്ങി. എന്നാല്‍ ഇന്ധന വില വ൪ധനവില്‍ വിട്ട് വീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര൦. കോവിഡ് കാലത്ത് പെട്രോളിയത്തിന്്റെ ഉത്പാദനവും വില്‍പ്പനയും കുറഞ്ഞിരുന്നു.രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി.