കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തില്‍അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പൂര്‍ത്തിയായത്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. കുറ്റം ചുമത്തി ശിക്ഷവിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ 67 വോട്ട് വേണമായിരുന്നു. എന്നാല്‍ 7 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റം ചുമത്താന്‍ അനുകൂലിച്ചു വോട്ടു ചെയ്തതു ശ്രദ്ധേയമായി. പാര്‍ലമെന്റ് മന്ദിരത്തിനുനേരെ നടത്തിയതിന് കാരണക്കാരന്‍ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ശേഷം സെനറ്റ് തള്ളിയത്.- ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് ഞായറാഴ്ച പുലര്‍ച്ചെ (ഇന്ത്യന്‍ സമയം) വോട്ടെടുപ്പിലേക്ക് കടന്നത്. 50- 50 എന്നിങ്ങനെ ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ കക്ഷിനിലയുള്ള നൂറംഗ സെനറ്റില്‍ ഇംപീച്മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ (67 വോട്ട്) കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
–
റിച്ചഡ് ബര്‍, ബില്‍ കാസിഡി, സൂസന്‍ കോളിന്‍സ്, ലിസ മര്‍കോവ്സ്കി, മിറ്റ് റോമ്നി, ബെന്‍ സാസെ, പാറ്റ് റ്റൂമി തുടങ്ങിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് സ്വന്തം പാര്‍ട്ടിക്കാരനായ ട്രംപ് കുറ്റക്കാരനെന്ന് വോട്ടു ചെയ്തത്. ഇതിനിടെ, ട്രംപിന് അനുകൂലമായി വോട്ട് ചെയ്ത സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മകനല്‍ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ട്രംപിനെ വിമര്‍ശിച്ചു. പ്രായോഗികമായി ചിന്തിക്കുമ്ബോള്‍ ട്രംപാണ് ജനുവരി 6ന് കലാപകാരികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന് കാരണക്കാരനെന്നാണ് മകനല്‍ പറഞ്ഞത്. എങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കാനായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.
–
യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിന് ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിനെ ആദ്യമായി കുറ്റവിചാരണ നടത്തിയത്. ബൈഡന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിന് മുന്‍പായിരുന്നു ഇത്. വിചാരണയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റ് വോട്ടെടുപ്പു നടത്തിയപ്പോള്‍ വിധി ട്രംപിന് അനുകൂലമായി