മാര്‍ച്ച് 11 ,12 , 13 തിയ്യതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചു.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. മാര്‍ച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. ഇതോടെ തുടര്‍ച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

