രോഗം കാരണം ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവർക്കുള്ള സാന്ത്വനനും പരിചരണവും ഓർമിപ്പിച്ചുകൊണ്ട് ജനുവരി 15 ദേശീയ പാലിയേറ്റീവ് ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി “സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം” എന്ന തലക്കെട്ടിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി നിർവഹിച്ചു. ചെയർമാൻ ശിവാനന്ദൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി പുരസ്കാരം നേടിയ പെരിങ്ങളം ഹയർ സെക്കൻഡറി സ്കൂളിലെ രതീഷ് ആർ നായർ, ഏറ്റവും മികച്ച എൻഎസ്എസ് വളണ്ടിയർ ശ്രേയ,ഉത്തര മേഖലയിലെ മികച്ച വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട അമാൻ അഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി നൽകി. പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അനീഷ് പാലാട്ട് , എം.പി സലിം, പി എം ബാബു, വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡൻ്റ് ഷമീർ പാർക്, ടി.ടി. നാരായണൻ, സുജിത് മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം സ്വാഗതവും കോഡിനേറ്റർ ടി ടി സുലൈമാൻ നന്ദിയും പറഞ്ഞു. ബക്കർ വെള്ളിപറമ്പ്, രവീദ്രൻ, ഉമർ ഷാഫി, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു. പെരിങ്ങൊളം, കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ജലാലിയ്യ അറബി കോളേജ് , എ.ഡബ്ലിയു എച്ച് എൻജിനീയറിങ് കോളേജ്, പോളി എന്നിവിടങ്ങളിലെ എൻ.എസ് എസ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി

